3 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 17, 2024
September 25, 2024
July 12, 2024
July 8, 2024
April 2, 2024
January 7, 2024
November 27, 2023
November 23, 2023
October 25, 2023
September 30, 2023

ഓണ്‍ലൈന്‍ ഗെയിംസ് പരസ്യങ്ങള്‍ നിരോധിച്ചു

Janayugom Webdesk
June 13, 2022 7:54 pm

ഓണ്‍ലൈന്‍ വാതുവയ്പ്പും സ്പോര്‍ട്സ് ഫാന്റസി ഗെയിമുകളും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിരോധിച്ചു. ഉപഭോക്താക്കള്‍ക്കുള്ള സാമൂഹിക‑സാമ്പത്തിക അപകടസാധ്യത കണക്കിലെടുത്താണ് നടപടി. ഓണ്‍ലൈന്‍ വാതുവയ്പ്പ് പ്ലാറ്റ്ഫോമുകളില്‍ പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്‌ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

പരസ്യങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂതാട്ടത്തിന് സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടെന്നും വാര്‍ത്താ വിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. യുവാക്കളും കുട്ടികളുമാണ് ഇത്തരം പരസ്യങ്ങളുടെ ഇരകള്‍.

ഓണ്‍ലൈന്‍ വാതുവയ്പ്പിന്റെ പരസ്യങ്ങള്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019, കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്റ്റ്, 1995 ന് കീഴിലുള്ള പരസ്യ കോഡ്, പത്രപ്രവര്‍ത്തന പെരുമാറ്റ ചട്ടങ്ങള്‍ക്ക് കീഴിലുള്ള പരസ്യ മാനദണ്ഡങ്ങള്‍ എന്നിവയ്ക്ക് വിരുദ്ധമാണെന്നും മന്ത്രാലയം നിര്‍ദ്ദേശത്തില്‍ പറയുന്നു.

Eng­lish summary;Online games ads banned

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.