3 March 2026, Tuesday

Related news

March 2, 2026
March 1, 2026
March 1, 2026
March 1, 2026
February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026

ഓൺലൈൻ ഗെയിമിങ് ആപ്പുകൾ നിരോധിക്കണം: ഗാസിയാബാദ് ആത്മഹത്യക്ക് പിന്നാലെ സര്‍ക്കാരിനോട് ശുപാര്‍ശയുമായി പൊലീസ്

Janayugom Webdesk
ലഖ്നൗ
February 10, 2026 5:11 pm

ഗാസിയാബാദിൽ മൂന്ന് പ്രായപൂർത്തിയാകാത്ത സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നാലെ ഓൺലൈൻ ഗെയിമിങ് ആപ്പുകൾ നിരോധിക്കണമെന്ന് പൊലീസ് ഉത്തർപ്രദേശ് സർക്കാരിനോട് ശുപാർശ ചെയ്തു. പെൺകുട്ടികളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഈ ഗെയിമുകളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അഞ്ച് ഗെയിമിങ് ആപ്പുകൾ നിരോധിക്കാനാണ് സര്‍ക്കാരിനോട് ശുപാർശ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വ്യക്തമാക്കി. 

ഫെബ്രുവരി നാലിന് പുലർച്ചെയാണ് 11, 14, 16 വയസ്സ് പ്രായമായ മൂന്ന് സഹോദരിമാർ ഗാസിയാബാദിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ചത്. പെൺകുട്ടികൾ മൊബൈൽ ഫോണിൽ കൊറിയൻ ഡ്രാമകളും, കെ-പോപ്പ് വീഡിയോകളും, ഗെയിമിങ് ഉള്ളടക്കങ്ങളും കാണുന്നതിനായി മണിക്കൂറുകളോളം ചെലവഴിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പോപ്പി പ്ലേ ടൈം, ദി ബേബി ഇൻ യെല്ലോ, ഈവിൾ നൺ, ഐസ് ക്രീം മാൻ, ഐസ് ഗെയിം എന്നിവയാണ് ആത്മഹത്യാക്കുറിപ്പിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ഗെയിമിങ് ആപ്പുകൾ‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.