26 June 2024, Wednesday
KSFE Galaxy Chits

Related news

January 7, 2024
October 25, 2023
August 24, 2022
June 13, 2022
June 4, 2022
November 3, 2021
October 27, 2021
September 27, 2021

ഓണ്‍ലൈന്‍ റമ്മി വ്യാപകമാവുന്നു; ഒരു മാസത്തിനിടെ പത്ത് പുതിയ കമ്പനികള്‍

Janayugom Webdesk
കൊച്ചി
October 27, 2021 1:17 pm

ഓണ്‍ലൈന്‍ റമ്മി നിരോധിച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയതിന് പിന്നാലെ പണംവച്ചുള്ള ഡിജിറ്റല്‍ ചീട്ടുകളി വ്യാപകമാവുന്നു. യുവാക്കളും വിദ്യാര്ഥികളുമടക്കം പണം നഷ്ട്ടപ്പെട്ട് ആത്മഹത്യയിൽ അഭയം തേടിയ സംഭവങ്ങളും നിരവധിയാണ്. മൊബൈലിൽ കൂടുതൽ സമയം ചിലവിടുന്ന കുട്ടികളെ ആകർഷകമായ പരസ്യത്തിൽ വീഴ്ത്തുകയാണ് ചെയ്യുന്നത് .ട്രയൽ കളിച്ചതിന് ശേഷം കൂടുതൽ പണം ചിലവിട്ട് കളിനടത്തി  പണം തട്ടുന്ന നിരവധി സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് .

ഒരുമാസം കൊണ്ട് 10 പുതിയകമ്പനികൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ റമ്മി നിരോധനവും പുതിയ നിയമനിര്‍മാണവും കര്‍ണാടകം, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലുള്ള വിലക്കുമാണ് ഇവരെ കേരളത്തിലെത്തിച്ചത്. പണംവച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി വന്‍ സാമ്പത്തികബാധ്യതയിലേക്കും ആത്മഹത്യയിലേക്കും നിരവധിപ്പേരെ തള്ളിവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചത്. 1960ലെ കേരള ഗെയിമിങ് ആക്റ്റ് സെക്ഷന്‍ 14 എ ഭേദഗതി ചെയ്തായിരുന്നു നിരോധനം. എന്നാല്‍, ഇത് സ്റ്റാര്‍ട്ടപ് സംരംഭങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗെയിം കമ്ബനികള്‍ ഹൈക്കോടതിയില്‍ വാദിച്ചു. റമ്മി നൈപുണ്യമുള്ളവരുടെ കളിയാണെന്ന് കൂട്ടിച്ചേര്‍ത്താണ് സെപ്തംബര്‍ 27ന് കോടതി സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയത്. ഇതോടെ നവമാധ്യമത്തില്‍ വരെ വന്‍പരസ്യങ്ങളുമായി റമ്മി ടീമുകള്‍ ആളെപ്പിടിക്കാന്‍ തുടങ്ങി. സമ്മാനത്തുക 10 കോടി രൂപവരെ ഉയര്‍ത്തി ആകര്‍ഷക ഓഫറും പ്രഖ്യാപിച്ചു. പുതിയ കളിക്കാരെ കൊണ്ടുവരുന്നവര്‍ക്കും സമ്മാനവും ഏര്‍പ്പെടുത്തി. അടച്ചുപൂട്ടല്‍കാലത്താണ്കമ്പനികൾ  വന്‍ വളര്‍ച്ച നേടിയത്. കഴിഞ്ഞവര്‍ഷം 18 ശതമാനം സാമ്ബത്തികവളര്‍ച്ചയും കളിക്കാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. അടുത്തവര്‍ഷം കേരളത്തില്‍നിന്നുള്ള വരുമാനവും കളിക്കാരുടെ എണ്ണവും ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍.

 

Eng­lish Sum­ma­ry: Online rum­my widen­ing; more peo­ple los­es money

You may like this video also

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.