23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പ്: ബിജെപി നേതാവും ബന്ധുവും അറസ്‌റ്റിൽ

Janayugom Webdesk
കൊച്ചി
May 29, 2025 8:58 pm

ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ഓൺലൈൻ ട്രേഡിങ്‌ ആപ് വഴി തട്ടിപ്പ്‌ നടത്തിയ ബിജെപി നേതാവും ബന്ധുവും അറസ്‌റ്റിൽ. ആലപ്പുഴ മുഹമ്മ വലിയപറമ്പിൽ വീട്ടിൽ വി എ ഷാജഹാൻ (-50), അറയിൽപറമ്പിൽവീട്ടിൽ എ എസ് ദിലീഫ് (43) എന്നിവരെയാണ് കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വി എ ഷാജഹാൻ 2019ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ബിജെപിയുടെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ചിരുന്നു.

എറണാകുളം പനമ്പിള്ളിനഗർ സ്വദേശി വിഷ്ണു രാം ഭാസ്കരൻനായരിൽനിന്ന്‌ അപ്പോളോ ഓൺലൈൻ ട്രേഡിങ്‌ ആപ് വഴി പ്രതികൾ പലപ്പോഴായി 17.89 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്‌. ആപ് വഴി പണം നിക്ഷേപിച്ചാൽ അമിതലാഭം നേടാമെന്ന്‌ വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ ഒന്നുമുതൽ മെയ് 20 വരെ കാലയളവിലാണ്‌ പണം തട്ടിയെടുത്തത്‌. പ്രതികൾ മുഹമ്മയിൽ ആക്രിവ്യാപാരം നടത്തിയിരുന്നു. ഇതിന്റെ പേരുപറഞ്ഞാണ്‌ ട്രേഡിങ്ങിലേക്ക്‌ ഇരകളെ ആകർഷിച്ചിരുന്നത്‌.

ബന്ധുക്കളായ ഇരുവരും ചൈന, നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചതായും സ്വന്തം പേരിലുള്ള വ്യാജ എക്സ്പോർട്ട്, ഇംപോർട്ട്‌ കമ്പനികളുടെ പേരിൽ കോടിക്കണക്കിന് രൂപ ഇരുവരുടെയും ബാങ്ക് അക്കൗണ്ടിൽ എത്തിയതായും പൊലീസ് കണ്ടെത്തി. മട്ടാഞ്ചേരി എസിപി ഉമേഷ്‌ ഗോയൽ, സൈബർ ക്രൈം പൊലീസ് എസ്എച്ച്ഒ ഷമീർഖാൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.