
തദ്ദേശ തെരഞ്ഞടുപ്പിൽ ക്രിസ്‌ത്യൻ സമുദായത്തെ ആകർഷിക്കാനുള്ള ശ്രമം പാളിയെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ജോർജ്ജ് കുര്യനെ കേന്ദ്രമന്ത്രിയാക്കുകയും ഷോൺ ജോർജ്ജ്, അനൂപ്പ് ജേക്കബ് ജേക്കബ് എന്നിവരെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർത്തുകയും ചെയ്‌തത് ക്രിസ്‌ത്യൻ സമുദായത്തിന്റെ വോട്ട് ലക്ഷ്യമിട്ടായിരുന്നു.
എന്നാൽ ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 1926 സ്ഥാനാർത്ഥികളെ 14 ജില്ലകളിലായി ബിജെപി മത്സരിപ്പിച്ചുവെങ്കിലും 25 പേർ മാത്രമാണ് ജയിച്ചത്. എട്ട് ജില്ലകളിൽ മാത്രമാണ് ബിജെപിക്ക് ക്രിസ്‌ത്യൻ പ്രാതിനിത്യം ഉള്ളത്. 1.3 ശതമാനം സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചത്. കൂടാതെ ഹിന്ദു വോട്ടുകൾ നഷ്ടമായെന്നും ബിജെപി വിലയിരുത്തുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.