25 April 2025, Friday
KSFE Galaxy Chits Banner 2

ചവറയില്‍ ഒഎന്‍വി അനുസ്മരണം

Janayugom Webdesk
കൊല്ലം
February 16, 2025 4:50 pm

ഒഎന്‍വിയുടെ ഒമ്പതാം ചരമവാര്‍ഷികം ചവറയില്‍ സമുചിതമായി ആചരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ചവറ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണം സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ആർ രവീന്ദ്രൻ അധ്യക്ഷനായി. കൺവീനർ സി രഘുനാഥ് സ്വാഗതം പറഞ്ഞു. മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, സി ഉണ്ണിക്കൃഷ്ണൻ, വി മധു, പി കെ ഗോപാലകൃഷ്ണൻ, കെ മനോഹരൻ എന്നിവർ സംസാരിച്ചു. ആർ ശ്രീകുമാർ നന്ദി പറഞ്ഞു. 

പുരോഗമന കലാസാഹിത്യസംഘം തെക്കുംഭാഗം യൂണിറ്റ് കമ്മിറ്റിയും കാസ്കറ്റ് ഗ്രന്ഥശാലയും ചേർന്ന്‌ സ്മൃതി ഗീതങ്ങൾ സംഘടിപ്പിച്ചു. വികാസ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഒ എൻ വിയെ അനുസ്മരിച്ചു. കവിയുടെ ജന്മഗൃഹമായ നമ്പ്യാടിക്കൽ വീട്ടിൽ നടന്ന ചടങ്ങിൽ കവി ചവറ കെ എസ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. വികാസ് പ്രസിഡന്റ്‌ ജി ബിജുകുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ശ്രീഹരി രാജ് സ്വാഗതം പറഞ്ഞു. എം എന്‍ അനന്തു സംസാരിച്ചു.

ഒ എൻ വി ജന്മഗൃഹ സ്മാരക കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ആകാശവാണി ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ മുഖത്തല ഉദ്ഘാടനംചെയ്തു. സ്മാരക കമ്മിറ്റി ചെയർമാൻ ചവറ കെ എസ് പിള്ള അധ്യക്ഷനായി. ആശ്രാമം ഭാസി, തിരക്കഥാകൃത്ത് അനിൽ മുഖത്തല എന്നിവർ സംസാരിച്ചു. സിപിഐ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ മന്ത്രി കെ ഇ ഇസ്മയിൽ ഉദ്ഘാടനംചെയ്തു. ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ ഷിഹാബ് അധ്യക്ഷനായി. കലാസരിത്ത് സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങ് പ്രസിഡന്റ് ചവറ സുരേന്ദ്രൻപിള്ള ഉദ്ഘാടനംചെയ്തു. ആസാദ് ആശീർവാദ് അധ്യക്ഷനായി. ഗിരീഷ് മുഖത്തല സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.