18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 1, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 3, 2023
September 3, 2023
September 2, 2023
August 23, 2023

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തലസ്ഥാനത്തെത്തി

web desk
July 18, 2023 2:39 pm

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. അല്പസമയത്തിനകം റോഡ് മാര്‍ഗം ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോകും. ഒന്നരയോടെയാണ് ബംഗളുരുവില്‍ നിന്ന് ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം വഹിച്ചുള്ള എയര്‍ ആംബുലന്‍സ് പുറപ്പെട്ടത്. ചാണ്ടി ഉമ്മനടക്കം മൂന്ന് മക്കളാണ് എയര്‍ ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിച്ചത്. ഭാര്യയും മറ്റു ബന്ധുക്കളും മറ്റൊരു വിമാനത്തിലും തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

വന്‍ ജനാവലിയാണ് വിമാനത്താവളത്തിലും പുറത്തുമായി കാത്തുനില്‍ക്കുന്നത്.

വൈകീട്ട് ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. കെപിസിസി ഓഫീസിലും പൊതുദർശനം നടക്കും. ജഗതിയിലെ വീട്ടിലേക്ക് രാത്രി വീണ്ടും എത്തിക്കും. നാളെ രാവിലെ ഏഴിന് കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കരയിൽ ആദ്യം മൈതാനത്ത് പൊതു ദർശനത്തിന് വെക്കും. പിന്നീട് വൈകുന്നേരം പുതുപ്പള്ളിയിലും ന​ഗരം ചുറ്റി വിലാപ യാത്രയും നടക്കും.

Eng­lish Sam­mury: Oom­men Chandy’s body reached thiruvananthapuram

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.