23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 24, 2024
August 25, 2024
May 1, 2024
January 25, 2024
October 5, 2023
September 12, 2023
September 11, 2023
September 10, 2023
September 5, 2023
September 5, 2023

ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സഹോദരന്‍

Janayugom Webdesk
കോട്ടയം
February 6, 2023 4:42 pm

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ അലക്‌സ് വി. ചാണ്ടി. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില വഷളായി വരികയാണെന്നും ഉടന്‍ തന്നെ ഇടപെടണമെന്നും സഹോദരനും മറ്റുചില ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ പറയുന്നു. അതേസമയം, തനിക്ക് ചികിത്സ നിഷേധിക്കുകയാണെന്ന വാദം ഉമ്മന്‍ചാണ്ടി തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിരുന്നു.

ഉമ്മന്‍ചാണ്ടിക്ക് ആയുര്‍വേദം മരുന്നുകള്‍ നല്‍കുകയാണ്. ആയുര്‍വേദ മരുന്നുകളും മഞ്ഞള്‍ വെള്ളവും നല്‍കി ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്. എന്നാല്‍ ക്യാന്‍സറിന്റെ ആരംഭമാണ്, ചെറിയ വലിപ്പത്തിലേ ഉള്ളൂ, കരിയിച്ചു കളയാമെന്ന് ആശുപത്രിയില്‍ നിന്ന് ആദ്യം നിര്‍ദേശിച്ചിരുന്നു. മകള്‍ അച്ചു ചികിത്സ നല്‍കാനൊക്കെ ആവശ്യപ്പെട്ടെങ്കിലും മകന്‍ അമ്മയെ വിളിച്ച ശേഷം ചികിത്സ നല്‍കേണ്ടെന്നുവെയ്ക്കുകയായിരുന്നു.അസുഖമില്ല, തുടര്‍ ചികിത്സയ്ക്ക് ഇനിയെന്തിനാണ് പോകുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. 

ചികിത്സയ്ക്കായി ആശുപത്രിയിലൊക്കെ പോകുന്നുണ്ടെങ്കിലും ചികിത്സ നല്‍കുന്നില്ലെന്ന് അലക്‌സ് വി. ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിക്ക് താന്‍ അയച്ച കത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അവര്‍ ആളെ അയച്ചിരുന്നുവെന്നും. പെങ്ങളേയും വിളിച്ചു പറഞ്ഞു. എന്നാല്‍ ചികിത്സ നടത്താനാണ് ആവിശ്യപ്പെട്ടതെന്നും. ഭാര്യയും ഇളയ മകനും മൂത്ത മകളുമാണ് ചികിത്സയ്ക്ക് അനുവദിക്കാത്തതെന്നും മറ്റൊരു മകള്‍ അച്ചുവാണ് ചികിത്സ നല്‍കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നതെന്നും അലക്‌സ് വി ചാണ്ടി പ്രതികരിച്ചു. അതേസമയം സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് മകന്‍ ചാണ്ടി ഉമ്മൻ പറഞ്ഞു. 

Eng­lish Summary;Oommen Chandy’s broth­er repeat­ed­ly denied treatment

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.