ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന് (94)അന്തരിച്ചു . വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുന്‍ എം എ സി വള്ളക്കാലില്‍ വി ജെ ഉമ്മന്റെ മകളാണ്. ഭര്‍ത്താവ് പരേതനായ കെ. സി. കുര്യന്. മക്കള്‍: പരേതനായ കെ.കെ. കുര്യന് (തമ്പാന്), സൂസി അലക്സ്, സൂസന് ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്. മരുമക്കള്‍: ബീനാ കുര്യന് (വെങ്ങോല, പെരുമ്പാവൂര്‍), എം.സി. അലക്സാണ്ടര്‍ (മുലേച്ചേരില്‍, വെള്ളൂര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍ ). സംസ്കാരം പിന്നീട് നടക്കും.
ഇന്ന് പുലർച്ചെ 4:25നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചത്. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ബംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ദർബാർ ഹാളിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ദർബാർ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.
English Summary:Oommen Chandy’s paternal sister passed away
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.