
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേരള സ്റ്റേറ്റ് ചെത്ത് തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വർക്കിങ് പ്രസിഡന്റ് ഡി പി മധു ആവശ്യപ്പെട്ടു. കള്ളുഷാപ്പുകളുടെ ദൂരപരിധി ഏകീകരിക്കാൻ തയ്യാറാകാത്ത സര്‍ക്കാര്‍ വിദേശമദ്യത്തിന്റെ കാര്യത്തിൽ കാണിക്കുന്ന അമിത താല്പര്യം പൊതുസമൂഹത്തിൽ സംശയങ്ങൾക്ക് ഇടനൽകുന്നതാണ്. മദ്യവർജനം പ്രകടനപത്രികയിൽ പറയുകയും വിദേശമദ്യത്തിന്റെ വ്യാപനത്തിന് ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.