2 March 2026, Monday

Related news

March 2, 2026
February 21, 2026
February 12, 2026
January 23, 2026
December 29, 2025
November 14, 2025
October 28, 2025
October 26, 2025
October 19, 2025
February 14, 2025

ഓപ്പറേഷന്‍ കാവേരി: 229 ഇന്ത്യക്കാരെ കൂടി രക്ഷപെടുത്തിയെന്ന് കേന്ദ്രം

Janayugom Webdesk
ന്യൂഡല്‍ഹി
April 30, 2023 9:31 pm

ഓപ്പറേഷന്‍ കാവേരിയിലൂടെ 229 ഇന്ത്യക്കാരെ കൂടി സുഡാനില്‍ നിന്ന് രക്ഷിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സൗദിയിലെ ജിദ്ദയില്‍ നിന്ന് ഇവര്‍ ഇന്നലെ രാവിലെ ബെംഗളൂരുവിലേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് യാത്രതിരിച്ചു. ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന ഏഴാമത്തെ വിമാനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 365 പേരും രാവിലെ 231 പേരുമാണ് സുഡാനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നത്.
ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ പൗരന്മാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തില്‍ സുഡാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് തേജ 288 പേരെയും ഐഎന്‍എസ് സുമേദ 300 പേരെയും സുഡാനില്‍നിന്നു രക്ഷപ്പെടുത്തിയിരുന്നു. 

Eng­lish Summary;Operation Kaveri: Cen­ter says 229 more Indi­ans have been rescued

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.