17 January 2026, Saturday

Related news

September 19, 2025
September 18, 2025
September 17, 2025
September 16, 2025
September 16, 2025
September 16, 2025
September 16, 2025
August 26, 2025
August 21, 2025
August 13, 2025

പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ നേതാക്കള്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2023 10:55 pm

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ പലസ്തീന് ഐക്യദാര്‍ഢ്യവുമായി പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍. പലസ്തീന്‍ എംബസിയിലെത്തിയ നേതാക്കള്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ഹൈജയെ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യ സന്ദേശം കൈമാറി. സ്വതന്ത്ര പലസ്തീന് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് നേതാക്കള്‍ അംബാസഡറെ അറിയിച്ചു. 16 പാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പുവച്ച ഐക്യദാര്‍ഢ്യ സന്ദേശമാണ് അംബാസഡര്‍ക്ക് നല്‍കിയത്.

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) നേതാവ് നീലോത്പല്‍ ബസു, സിപിഐ(എംഎല്‍) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യ, മണി ശങ്കര്‍ അയ്യര്‍ (കോണ്‍ഗ്രസ്), മനോജ് ഝാ (ആര്‍ജെഡി), കെ സി ത്യാഗി (ജെഡിയു), ഡാനിഷ് അലി (ബിഎസ്‌പി) തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും പലസ്തീൻ ജനതയുടെ അവകാശങ്ങളും അന്തസും മാനിക്കാനും അന്താരാഷ്ട്ര സമൂഹം ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്ന് ഡി രാജ അഭിപ്രായപ്പെട്ടു. മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ നയതന്ത്ര ശ്രമങ്ങൾ ശക്തിപ്പെടുത്തണമെന്നും വിവിധ തലത്തിലുള്ള നീക്കങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Oppo­si­tion lead­ers stand in sol­i­dar­i­ty with Palestine

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.