30 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 21, 2025
March 17, 2025
March 3, 2025
October 14, 2024
October 10, 2024
October 8, 2024
October 7, 2024
September 18, 2024
July 12, 2024
January 31, 2024

സഭ സ്തഭിപ്പിച്ച് പ്രതിപക്ഷം; യുഡിഎഫ് കൊണ്ടുവന്ന അടിയന്തിര പ്രമേയം സഭയില്‍ ചര്‍ച്ചചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രതിപക്ഷത്തെ വെട്ടിലാക്കി

Janayugom Webdesk
തിരുവനന്തപുരം
October 7, 2024 11:26 am

നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. നാടകീയമായ നീക്കങ്ങള്‍ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിപക്ഷം സഭയില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളാണ് വി ഡി സതീശനേയും കൂട്ടരേയും വെട്ടിലാക്കിയത്. 12 മണിക്ക് ചര്‍ച്ചചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നുപ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുമെന്ന് പ്രതീക്ഷിക്കാതിരുന്ന പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായി. 

മലപ്പുറം വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകില്ലെന്ന് കരുതിയ പ്രതിപക്ഷം ഇതുവഴി ശക്തമായ പ്രതിഷേധം സഭയില്‍ ഉയര്‍ത്തി സഭ സ്തംഭിപ്പിച്ച് പുറത്തിറങ്ങി പ്രതിഷേധിക്കുക എന്ന നീക്കത്തിനായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ ഇതിന് തിരിച്ചടിയെന്നോണം ഭരണപക്ഷം ചര്‍ച്ചക്ക് തയ്യാറായി നില്‍ക്കുകയായിരുന്നു തുടര്‍ന്ന് അനാവശ്യമായ ചര്‍ച്ച സഭയില്‍ ഉയര്‍ത്തുകയും നടുത്തളത്തിലേക്ക് ഇറങ്ങുകയും സ്പീക്കറുടെ മുഖം മറച്ച് വലിയ ബാനറുകള്‍ കെട്ടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമായ പ്രകടനങ്ങളിലേയ്ക്ക് യുഡിഎഫ് പോവുകയായിരുന്നു.

അതേസമയം തന്നെ, പ്രതിപക്ഷത്ത് നിന്നും മാത്യു കുഴല്‍നാടനടക്കമുള്ളവര്‍ സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും വാച്ച് ആന്റ് വാര്‍ഡിനെ അക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സ്പീക്കറുടെ സുരക്ഷ വര്‍ധിപ്പിക്കുകയായിരുന്നു. മലപ്പുറം വിഷയത്തിലെ നിര്‍ണായക ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടാനായിരുന്നു അനാവശ്യ പ്രതിഷേധം പ്രതിപക്ഷം തുടങ്ങിവച്ചത്‌. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.