ഇന്ത്യന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അയോഗ്യത സംബന്ധിച്ച അപ്പീലില്‍ കായിക തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവ് ഇന്നത്തേക്ക് മാറ്റി. ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയ്ക്കായിരിക്കും വിധി പുറപ്പെടുവിക്കുക. ജഡ്ജി അന്നബെല്ലെ ബെന്നറ്റ് മൂന്നുമണിക്കൂറോളം കഴിഞ്ഞദിവസം വാദം കേട്ടിരുന്നു. തുടര്‍ന്ന് എല്ലാ കക്ഷികൾക്കും വിശദമായ നിയമ സംക്ഷിപ്തങ്ങൾ സമർപ്പിക്കാനും അവസരം നല്‍കി.
50 കിലോഗ്രാം ഗുസ്തിയില്‍ ഇന്ത്യൻ താരം ഫൈനലില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ 100 ഗ്രാം ഭാരം അധികമായതിനാല്‍ വിനേഷ് ഫൊഗട്ടിനെ അയോഗ്യയാക്കുകയിരുന്നു. വിനേഷ് വിജയിച്ച മൂന്ന് മത്സരങ്ങള്‍ കളിക്കുമ്പോഴും നിയമത്തില്‍ അനുവദനീയമായ ഭാരത്തില്‍ തന്നെ ആയിരുന്നു ഉണ്ടായിരുന്നതെന്ന് അപ്പീലില്‍ പറയുന്നു. അതിനാല്‍ ആ മത്സരങ്ങളിലെ ഫലം ഇല്ലാതാക്കരുതെന്നും തനിക്ക് വെള്ളി മെഡല്‍ നല്‍കണമെന്നും വിനേഷ് ആവശ്യപ്പെടുന്നു. അയോഗ്യയാക്കപ്പെട്ടതിന് തൊട്ടുപിന്നാലെ വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
English Summary: Order on Vinesh Phogat’s appeal today
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.