19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 27, 2024
October 24, 2024
October 14, 2024
October 10, 2024
September 10, 2024
August 31, 2024
August 28, 2024
July 12, 2024
January 7, 2024
January 3, 2024

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തു, ലഭിച്ചത് മരക്കഷണം; പരാതിയുമായി യുവതി

Janayugom Webdesk
കണ്ണൂര്‍
August 3, 2023 3:17 pm

ഓണ്‍ലൈനില്‍ മൊബൈല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് മരക്കഷണം. കണ്ണൂര്‍ കേളകം സ്വദേശി ജോസ്മിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസമാണ് 7,299 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ജോസ്മി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്.

ലഭിച്ച പാക്കറ്റ് തുറന്നു നോക്കിയപ്പോള്‍ കണ്ടത് അതേ വലിപ്പത്തിലുള്ള മരക്കഷണമാണ്. ഉടന്‍ തന്നെ ഡെലിവറി ബോയിയെ വിളിച്ച് കാര്യമറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ മാറ്റിത്തരാമെന്ന് ഡെലിവറി ബോയ് ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല.

കസ്റ്റമര്‍ കെയറിലും കൊറിയര്‍ സര്‍വീസിലും വിളിച്ച് പരാതി അറിയിച്ചെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ല. മാത്രമല്ല, ഓര്‍ഡര്‍ കൈപ്പറ്റിയതിനാല്‍ പണം തിരികെ നല്‍കില്ലെന്നും ഓണ്‍ലൈന്‍ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടത്.  പൊലീസ് പരിശോധിച്ചു വരികയാണ്.

Eng­lish sum­ma­ry; Ordered a mobile phone online, received a piece of wood; The young man complained

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.