സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ‘ജൈവ കാര്‍ഷിക മിഷൻ’ രൂപീകൃതമായി. ജനങ്ങൾക്ക് പോഷകസമൃദ്ധവും സുരക്ഷിതവുമായ ഭക്ഷണം ജൈവ കൃഷിയിലൂടെ ഉറപ്പാക്കിക്കൊണ്ട് കാർഷിക വരുമാന വർധനവ് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനായുള്ള ‘കാര്‍ബൺ തുലിത കൃഷി’, ‘നാച്വറൽ ഫാമിങ്’ എന്നീ പദ്ധതികള്‍ക്കൊപ്പം ജൈവ കാര്‍ഷിക മേഖലയിൽ കൂടുതൽ ശക്തമായ ഇടപെടൽ നടത്തുന്നതിനും സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സംഘടിത സംവിധാനം എന്ന രീതിയിൽ ജൈവ കാര്‍ഷിക മിഷൻ രൂപീകരിക്കുവാനാണ് സര്‍ക്കാർ തീരുമാനിച്ചത്.
കൃഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിൽ നിന്നും പരമാവധി വരുമാനം ഉറപ്പാക്കി സാമ്പത്തിക ഭദ്രത നേടിയെടുക്കുവാനും ഇതിനായി കൃഷി, മൃഗസംരക്ഷണം, കോഴി വളര്‍ത്തൽ, മത്സ്യ കൃഷി, തേനീച്ച കൃഷി, കൂൺ കൃഷി തുടങ്ങിയ കാര്‍ഷിക മേഖലകളെ ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാര്‍ത്ഥികൾ, പ്രവാസികൾ എന്നിവരുടെ കൂട്ടായ്മയിൽ സാമൂഹിക സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നവർ, സന്നദ്ധസംഘടനകൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടും ലക്ഷ്യം കൈവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൃഷി മന്ത്രി ചെയര്‍പേഴ്‌സണായുള്ള ഗവേണിങ് കൗണ്‍സിലും, വിവിധ വകുപ്പുകളുടെയും കാർഷിക അനുബന്ധ സ്ഥാപനങ്ങളുടെയും മേധാവികൾ അംഗങ്ങളായുള്ള എക്‌സിക്യുട്ടീവ് കമ്മിറ്റിയും ജൈവ കാര്‍ഷിക മിഷന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ഇത് കൂടാതെ പ്രാദേശികാടിസ്ഥാനത്തിൽ മിഷന്റെ പ്രവര്‍ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും, അവലോകനം ചെയ്യുന്നതിനുമായി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കൃഷി — അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കര്‍ഷകർ, കൃഷിക്കൂട്ട പ്രതിനിധികൾ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല കോര്‍ഡിനേഷൻ കമ്മിറ്റി, ബ്ലോക്ക് തല കോര്‍ഡിനേഷൻ കമ്മിറ്റി, ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി, കോര്‍പറേഷൻ തല കോര്‍ഡിനേഷൻ കമ്മിറ്റി എന്നിങ്ങനെ ഘടനാ സംവിധാനങ്ങളും മിഷന് ഉണ്ടായിരിക്കും.
കൃഷിക്കൂട്ടങ്ങൾ, ജൈവ കര്‍ഷക സ്വയംസഹായ സംഘങ്ങൾ, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷൻ, കര്‍ഷകർ എന്നിവരെ സംഘടിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആസൂത്രണം നടത്തുകയാണ് പ്രധാന പ്രവര്‍ത്തനം. മണ്ണിനെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് ജലം, മണ്ണിന്റെ ഉല്പാദനക്ഷമത, ജൈവ വൈവിധ്യം എന്നിവ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങൾ നടത്തുക, കര്‍ഷകര്‍ക്ക് ജൈവകാര്‍ഷിക മുറകളെ പരിചയപ്പെടുന്നതിനുള്ള മാതൃക കൃഷിത്തോട്ടങ്ങൾ സ്ഥാപിക്കുക, ഓരോ കാര്‍ഷിക പാരിസ്ഥിതിക മേഖലക്കും അനുയോജ്യമായ ജൈവ കാര്‍ഷിക മുറകൾ കണ്ടെത്തി കര്‍ഷകര്‍ക്ക് ലാഭകരമായ രീതിയിൽ ജൈവ കൃഷി ചെയ്യുന്നതിനുള്ള സഹായം നല്‍കുക, കേരളത്തിൽ ജൈവ ഉല്പന്നങ്ങൾ വിപണനം നടത്തുന്നതിന് സംസ്ഥാന തലത്തിലെ സര്‍ട്ടിഫയിങ് ഏജന്‍സിയെ പ്രയോജനപ്പെടുത്തുക എന്നിങ്ങനെയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍.
English Summary:Organic Agriculture Mission of Department of Agriculture to promote organic farming
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.