18 December 2025, Thursday

Related news

October 29, 2025
October 14, 2025
October 5, 2025
September 17, 2025
September 2, 2025
August 14, 2025
July 21, 2025
July 9, 2025
July 8, 2025
July 8, 2025

സപ്ലൈകോയെ തകർക്കാനുള്ള സംഘടിത ശ്രമം അനുവദിക്കില്ല: എഐടിയുസി

Janayugom Webdesk
പാലക്കാട്
August 21, 2023 4:56 pm

സപ്ലൈകോയെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയും കോൺഗ്രസും നടത്തുന്നതെന്നും ഇതിന് ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ പറഞ്ഞു. എഐടിയുസി രണ്ടാം ദിവസത്തെ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മലമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംസാരിക്കുകയായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ.

സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും റെക്കോർഡ് വില്പനയാണ് ഇപ്പോൾ നടന്നു വരുന്നത് ഒരു മാർക്കറ്റിൽ ശരാശരി രണ്ട് ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയാണ് വിൽപ്പന.ഇതിനു കാരണം സപ്ലൈകോയിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസമാണെന്നും ഇത് തകർക്കുവാൻ ഒരു ഗൂഢശക്തികൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സപ്ലൈ കോ പ്രചാരണം നടത്തുന്നതിന് കോൺഗ്രസും ബിജെപിയും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും ജനങ്ങൾക്ക് ആവശ്യമുള്ള എല്ലാ പലചരക്ക്- ഭക്ഷ്യവസ്തുക്കളും സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിലും സപ്ലൈകോ ഓണച്ചന്തകളിലും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു ഇത്രയും ശക്തമായ ഒരു പൊതുവിതരണ സമ്പ്രദായം രാജ്യത്ത് മറ്റെങ്ങും ഇല്ല . ഇത് തകർക്കുകയാണ് കോൺഗ്രസ് _ ബിജെപി കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്നും അതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമെ ന്നും അദ്ദേഹം ആരോപിച്ചു.

Eng­lish Sum­ma­ry: Orga­nized effort to dis­man­tle Sup­ply­co will not be allowed: AITUC

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.