സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രങ്ങള്‍ എടുത്താല്‍ ഇന്നും മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് 2009ല്‍ പുറത്തിറങ്ങിയ ഓര്‍ഫന്‍. 33 വയസ്സുള്ള സ്ത്രീ ഒമ്പത് വയസുള്ള പെണ്‍കുട്ടിയായി ദമ്പതികളുടെ വീട്ടില്‍ എത്തുകയാണ്. ദത്തെടുത്ത് മകളായി അവള്‍ വീട്ടിലെത്തിയ ശേഷം ഉണ്ടാക്കുന്ന മാറ്റങ്ങള്‍. സൈക്കോ കില്ലറായ യുവതിയാണ് കാഴ്ചയില്‍ ഒമ്പത് വയസുകാരിയായി വീട്ടിലുള്ളതെന്ന് തിരിച്ചറിയുന്നു. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഓര്‍ഫന്‍ ഒരുങ്ങിയത്.
അപൂർവ ഹോർമോൺ ഡിസോർഡറിനെ തുടർന്ന് ശാരീരിക വളർച്ച മുരടിച്ച എസ്തർ എന്ന പെൺകുട്ടിയാണ് കേന്ദ്ര കഥാപാത്രം. 13 വര്‍ഷങ്ങല്‍ മുമ്പാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും ഈ ത്രില്ലര്‍ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. എസ്തർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇസബെൽ ഫുർമെൻ ആണ്. ഇപ്പോളിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ്.
‘ഓർഫൻ: ഫസ്റ്റ് കിൽ’ എന്നാണ് ചിത്രത്തിന്റെ പേര്. എസ്തറിനെ ആ കുടുംബം ദത്തെടുക്കുന്നതിന് മുമ്പുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. സ്വന്തം കുടുംബത്തെ കൊലപ്പെടുത്തി വീടിന് തീയിടുന്ന എസ്തറിന്റെ കഥയാണ് ചിത്രം. എങ്ങനെയാണ് കൊലപാതകം നടത്തുന്നതെന്ന് വെളിപ്പെടുത്തലാണ് ചിത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
English Summary:‘Orphan: First Kill’ hits theaters this month
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.