
മുംബൈ ഛത്രപതി ശിവജി ടർമിനസിൽ നിന്ന് താനെയിലെ കസറ മേഖലയിലേക്ക് പോകുകയായിരുന്ന ലോക്കൽ ട്രയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് 5 പേർ മരിച്ചതായി റിപ്പോർട്ട്. 12ഓളം യാത്രക്കാർ ട്രയിനിൽ നിന്ന് വീണിട്ടുണ്ടെന്നാണ് വിവരം. താനെ ജില്ലയിലെ മുംബ്ര സ്റ്റേഷന് സമീപമാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ട്രയിനിലെ അമിതമായ തിരക്ക് മൂലം ആളുകൾ ഒരു കംപാർട്ട്മെൻറിൽ നിന്ന് താഴേക്ക് വീണതായാണ് ഇന്ത്യൻ റയിൽവേയുടെ വിശദീകരണം. തിരക്ക് മൂലം പലരും വാതിലുകളിൽ തൂങ്ങിയാണ് യാത്ര ചെയ്തിരുന്നതെന്നാണ് വിവരം.
റയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണ്. അപകടത്തെത്തുടർന്ന് മുംബൈ സബർബനിലെ എല്ലാ റേക്കുകളിലും ഓട്ടോമാറ്റിക് ഡോർ ക്ലോസർ സൌകര്യം ഏർപ്പെടുത്താൻ റയിൽവേ തീരുമാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.