19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 5, 2024

കന്യാസ്ത്രീ മഠത്തില്‍ രാത്രി കടന്ന് പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
August 26, 2022 10:48 am

കന്യാസ്ത്രീ മഠത്തില്‍ കയറി പീഡിപ്പിച്ച കേസില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍. കഠിനംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. മദ്യം നല്‍കി ശേഷം ഇവരെ പീഡിപ്പിച്ചതെന്നാണ് പരാതി. രണ്ട് യുവാക്കള്‍ കന്യാസ്ത്രീ മഠത്തിന്റെ മതില്‍ ചാടി പുറത്തെത്തിയത് പെട്രോളിങ് നടത്തിയ പൊലീസ് സംഘത്തിന്റെ മുന്നിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
മൂന്നുമാസം മുമ്പാണ് കന്യാസ്ത്രീ ആകുന്നതിനായി പെണ്‍കുട്ടികള്‍ മഠത്തിലെത്തിയത്. 

ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി പെണ്‍കുട്ടിയുമായി സംസാരിച്ചിരുന്നു. ഇയാള്‍ മറ്റു രണ്ടു കൂട്ടുകാരുമായി പിന്നീട് ഇവിടെ എത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം മതില്‍ചാടി പുറത്തുവരുമ്പോഴാണ് പൊലീസ് പിടികൂടുന്നത്. വലിയതുറ സ്വദേശികളായ മേഴ്‌സണ്‍, രഞ്ജിത്ത്, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഒരു പെണ്‍കുട്ടി നേരത്തെയും പീഡനത്തിന് ഇരയായതായി മൊഴിയെടുത്തപ്പോള്‍ വ്യക്തമായി. ഈ കേസില്‍ പ്രതിയായ യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. 

Eng­lish Summary:Overnight tor­ture in nun­nery; Four youths were arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.