22 January 2026, Thursday

അമിത വ്യായാമം: സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറും ബോഡി ബില്‍ഡറുമായ ജോ ലിൻഡ്‌നർ 30ാം വയസില്‍ വിടവാങ്ങി

Janayugom Webdesk
ബെര്‍ലിന്‍
July 2, 2023 3:15 pm

പ്രശസ്ത സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറും ബോഡി ബില്‍ഡറുമായ ജോ ലിൻഡ്‌നർ അന്തരിച്ചു. അനൂറിസം ബാധിച്ചതിനെത്തുടര്‍ന്നാണ് 30ാം വയസ്സിൽ പെട്ടെന്നുള്ള വിടവാങ്ങല്‍. “ജോസ്തെറ്റിക്സ്” എന്ന് അറിയപ്പെട്ടിരുന്ന ജർമ്മനിയിൽ നിന്നുള്ള യൂട്യൂബ് താരത്തിന് നിരവധി ആരാധകരാണുള്ളത്. 

940,000 സബ്സ്ക്രൈബര്‍മാരുണ്ടായിരുന്ന യൂട്യൂബ് താരം തായ്‌ലൻഡിൽ താമസിച്ചിരുന്നത്. ഭക്ഷണക്രവും വ്യായമവും അടക്കമുള്ള ടിപ്സുകള്‍ പങ്കുവച്ചിരുന്ന താരത്തിന്റെ വിയോഗത്തില്‍ നിരവധി ആരാധകരാണ് ആദരാ‍‍ഞ്ജലി അര്‍പ്പിച്ചത്.

കഴിഞ്ഞദിവസം രാത്രിയോടെയാണ് ജോ മരിച്ചതെന്നും മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ കഴുത്ത് വേദനിക്കുന്നുവെന്ന് പറഞ്ഞിരുന്നതായും പെണ്‍സുഹൃത്ത് നിച്ച പറഞ്ഞു. 

മസിലുകളെ ബാധിക്കുന്ന റിപ്ലിങ് മസില്‍ ഡിസീസ് എന്ന ഒരസുഖമാണ് ജോയ്ക്കുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അധികമായ വ്യായാമമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം.

Eng­lish Sum­ma­ry: Over­worked: Social media influ­encer and body­builder Joe Lind­ner dies at 30

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.