23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 24, 2024
October 21, 2024
March 1, 2024
January 29, 2024
March 23, 2023
February 23, 2023
December 23, 2022
November 6, 2022
September 4, 2022
August 16, 2022

ബിഹാറിൽ ഉവൈസിക്ക് തിരിച്ചടി; എഐഎംഐഎം എംഎൽഎമാർ ആർജെഡിയിലേക്ക്

Janayugom Webdesk
June 8, 2022 3:22 pm

ബിഹാറിൽ എഐഎംഐ എം എംഎൽഎമാർ ആർജെഡിയില്‍ ചേര്‍ന്നേക്കുമെന്ന് പുറത്തുവരുന്നു റിപ്പോര്‍ട്ടുകള്‍. അഞ്ചിൽ നാല് എം എൽ എമാരും ഉടൻ പാർട്ടി വിടുമെന്നാണ് വിവരം. എം എൽ എമാർ ആർ ജെ ഡി നേതൃത്വവുമായി സജീവമായി ചർച്ച നടത്തുകയാണെന്നാണ് പുറത്തുവരുന്നവാര്‍ത്തകള്‍.

ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ എ ഐ എം ഐ എ നേതാക്കൾ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ തങ്ങളുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് എംഎല്‍എമാര്‍ ആശങ്കയിലാണെന്നാണ് നേതാക്കളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഉത്തര്‍പ്രദേശില്‍ 90ലധികം സീറ്റുകളില്‍ മത്സരിച്ചിട്ടും ഒരു സീറ്റില്‍ പോലും വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു യു പിയിലും മത്സരിക്കാൻ എ ഐ എം ഐ എം തീരുമാനിച്ചത്. 

ബംഗാളിലും പാർട്ടി മത്സരിച്ചിരുന്നുവെങ്കിലും കനത്ത പരാജയമായിരുന്നു ഫലം.ബീഹാറില്‍ 20 ലധികം സീറ്റുകളില്‍ ആര്‍ജെഡിയുടെ വിജയം തടഞ്ഞ എഐഎംഐഎം അഞ്ച് സീറ്റുകളിലായിരുന്നു വിജയിച്ചത്. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം തുടർന്നാൽ അത് 2025 ലും തങ്ങൾക്ക് തിരിച്ചടി നൽകിയേക്കുമെന്നാണ് എം എൽ എമാരുടെ ആശങ്ക. ഈ സാഗചര്യത്തിലാണ് അവർ ആർ ജെ ഡിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്. എ ഐ എം ഐ എം എം എൽ എമാർ ഭരണകക്ഷിയിൽ ലയിച്ചാൽ നിലവിൽ 76 എം എൽ എമാരുള്ള ബിഹാറിൽ ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും.

വികാസ്ഷീൽ ഇൻസാൻ പാർട്ടിയുടെ (വി ഐ പി) 3 എം എൽ എമാർ ലയിച്ചതോടെ ബിഹാർ നിയമസഭയിൽ ബി ജെ പിക്ക് 77 എം എൽ എമാരാണ് ഉള്ളത്.അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തങ്ങളുടെ എംഎൽഎമാരെ ചാക്കിടാനുള്ള ശ്രമങ്ങൾ ബിഹാർ രാഷ്ട്രീയത്തിൽ നടക്കുന്നുണ്ടായിരുന്നുവെന്ന് എ ഐ എം ഐ എം നേതാവ് അക്തറുൽ ഇമാം പറഞ്ഞു. എന്നാൽ പാർട്ടി എം എൽ എമാർ ആരും തന്നെ മറ്റ് പാർട്ടികളിൽ ചേരില്ലെന്നും അക്തറുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Eng­lish Sum­ma­ry: Owaisi suf­fers set­back in Bihar; AIMIM MLAs to RJD

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.