
ഇത്തവണത്തെ എമ്മി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധയും ഒരു പതിനഞ്ചുവയസ്സുകാരനിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ‘അഡോളസെൻസ്’ എന്ന ഒറ്റ പരമ്പരയിലൂടെ എമ്മി പുരസ്കാര ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ബാലതാരം ഓവൻ കൂപ്പർ.
‘മികച്ച സഹനടൻ: ലിമിറ്റഡ് ഓർ ആന്തോളജി സീരീസ് ഓർ മൂവി’ വിഭാഗത്തിൽ പുരസ്കാരം നേടിയ കൂപ്പർ, എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവായി മാറി. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട കൂപ്പർ, പരിചയസമ്പന്നരായ ആഷ്ലി വാൾട്ടേഴ്സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ് എന്നിവരെ പിന്നിലാക്കിയാണ് ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. നെറ്റ്ഫ്ലിക്സിനുവേണ്ടി ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്നാണ് ഈ ലിമിറ്റഡ് സീരീസ് ഒരുക്കിയത്.
കൂപ്പറുടെ ഈ വിജയം 2019‑ൽ ‘വെൻ ദെയ് സീ അസ്’ എന്ന പരമ്പരയിലെ പ്രകടനത്തിന് 21-ാം വയസ്സിൽ പുരസ്കാരം നേടിയ ജാറെൽ ജെറോമിൻ്റെ റെക്കോർഡ് ആണ് തിരുത്തിയത്. എന്നിരുന്നാലും, എമ്മി പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേതാവ് കൂപ്പറല്ല. 1984‑ൽ ‘സംതിംഗ് എബൗട്ട് അമേലിയ’ എന്ന ചിത്രത്തിന് 14-ാം വയസ്സിൽ പുരസ്കാരം നേടിയ റോക്സാന സാലിൻ്റെ പേരിലാണ് ആ റെക്കോർഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.