23 December 2025, Tuesday

ഒരു പാഴ്സലിനുവേണ്ടി യുവാവ് കാത്തിരുന്നത് നാല് വര്‍ഷം; ഒടുവില്‍ അത് തന്നെ തേടിയെത്തിയെന്ന് യുവാവ്

Janayugom Webdesk
ന്യൂഡല്‍ഹി
June 24, 2023 6:02 pm

ഓണ്‍ലെെൻ ഓര്‍ഡര്‍ ചെയ്തത് കിട്ടാൻ ദിവസങ്ങളും ആഴ്ചകളും എടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഡല്‍ഹി സ്വദേശിയായ ഉപഭോക്താവിന് ഓണ്‍ലെെനില്‍ ഓര്‍ഡര്‍ ചെയ്ത സാധനം കിട്ടാൻ കാത്തിരിക്കേണ്ടി വന്നത് നാല് വര്‍ഷം.  ഡൽഹി സ്വദേശിയായ ഒരു ടെക്കിക്കാണ് ഇത്തരത്തില്‍ അനുഭവമുണ്ടായിരിക്കുന്നത്. ഓൺലൈനില്‍ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് നാല് വർഷത്തിന് ശേഷമാണ്. തനിക്കുണ്ടായ ഈ അനുഭവം അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

നിതിൻ അഗർവാൾ എന്ന യുവാവാണ് തന്‍റെ അനുഭവം വിവരിച്ചത്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് തുടങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന്‍റെ കഥ പറഞ്ഞത്. 2019 ലാണ് അലി എക്സ്പ്രസ് എന്ന ഓൺലൈൻ സൈറ്റിലൂടെ നിതിൻ ഒരു വസ്തു ഓർഡർ ചെയ്യുന്നത്. 2019 മെയ് മാസത്തിലാണ് അദ്ദേഹം സാധനം ഓർഡർ ചെയ്തത്. ഇതിനിടെ അലി എക്സ്പ്രസ് എന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റ് നിലവില്‍ ഇന്ത്യയിൽ നിരോധിച്ചു. ഒടുവില്‍ സൈറ്റ് നിരോധനം നേരിട്ട് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തനിക്ക് ഓര്‍ഡര്‍ ചെയ്ത വസ്തു കൈയില്‍ കിട്ടിയതെന്നും ഇതിനിടെ നാല് വര്‍ഷങ്ങള്‍ കടന്നുപോയെന്നും അദ്ദേഹം പാര്‍സലിന്‍റെ ചിത്രം സഹിതം കുറിച്ചു.

eng­lish sum­ma­ry; own­er received the online order pack­age four years after ordering
you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.