23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 29, 2024
July 22, 2023
July 1, 2023
August 2, 2022
July 17, 2022
July 12, 2022
June 14, 2022

അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി

Janayugom Webdesk
കൊച്ചി
July 22, 2023 8:08 pm

അരിയിൽ ഷുക്കൂർ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് പി ജയരാജൻ സിബിഐ ഡയറക്ടർക്ക് കത്ത് നൽകി. കേസിൽ കെപിസിസി നേതൃത്വം ഗൂഢാലോചന നടത്തിയതായി തെളിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇക്കാര്യം വ്യക്തമാക്കുന്ന കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ പ്രസംഗത്തിന്റെ വീഡിയോയും പരാതിക്കൊപ്പം സമർപ്പിച്ചു.

കള്ളക്കേസിൽ കുടുക്കിയെന്ന ഷഫീറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പൊലീസിനെ വിരട്ടിയാണ് പി ജയരാജനെയും ടി വി രാജേഷിനെയും കേസിൽ പ്രതിചേർത്തതെന്നായിരുന്നു ഷഫീറിന്റെ പരാമർശം. ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും നൽകിയ വിടുതൽ ഹർജി ഓഗസ്റ്റ് 21ന് എറണാകുളം സിബിഐ സ്പെഷ്യൽ കോടതി വാദത്തിനെടുക്കാനിരിക്കെയാണ് പുതിയ നീക്കം.

Eng­lish Sum­ma­ry: p jayara­jan send let­ter to cbi demand­ing fur­ther inves­ti­ga­tion on ariy­il- shukoor mur­der case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.