11 February 2026, Wednesday

Related news

February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026

പി കൃഷ്ണപിള്ള ദിനം: വൈക്കത്ത് വിപുലമായ പരിപാടികള്‍

Janayugom Webdesk
കോട്ടയം
August 18, 2024 8:39 pm

സ്വാതന്ത്ര്യ സമര സേനാനിയും കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവും സിപിഐ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ ചരമദിനം കോട്ടയം വൈക്കത്ത് സമുചിതമായി ആചരിക്കും. പി കൃഷ്ണപിള്ളയുടെ ജന്മഗൃഹമായ പറൂപ്പറമ്പില്‍ നടക്കുന്ന ദിനാചരണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കും. 

പി കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ സിപിഐ , സിപിഐഎം സംയുക്തമായി നടത്തുന്ന ദിനാചരണ പരിപാടിക്ക് ശേഷമാണ് വൈക്കത്തെ ചടങ്ങുകള്‍. തുടര്‍ന്ന് രാവിലെ 10ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ വിലയ്ക്ക് വാങ്ങിയ പറൂപ്പറമ്പിലെ കൃഷ്ണപിള്ളയുടെ ജന്മഗൃഹമിരുന്ന സ്ഥലത്ത് പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും അടക്കം സംഘടിപ്പിക്കും. സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അദ്ധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.