2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 2, 2024
November 2, 2024
November 1, 2024
November 1, 2024
October 29, 2024
October 29, 2024
October 27, 2024
October 22, 2024
October 21, 2024
October 21, 2024

‘പച്ചപ്പ് തേടി’.പച്ച മനുഷ്യരുടെ കഥ.നവംമ്പർ അവസാനം തീയേറ്ററിൽ

Janayugom Webdesk
November 10, 2023 2:55 pm

പട്ടിണിപാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും ലോകം അറിയാറില്ല .ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ ‘പച്ചപ്പ് തേടി’ എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നവംബർ അവസാനം കൃപാനിധി സിനി ആർട്സ് തീയേറ്ററിലെത്തിക്കും.

വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽനിന്നും കൈമാറിവന്ന ഭൂമിയിൽ കൃഷിചെയ്തുജീവിക്കുവാൻ തുടങ്ങിയ ഒരുയുവാവിന്റ ദൈന്യങ്ങളുടെ കഥയാണ്, ‘പച്ചപ്പ് തേടി’ എന്നസിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്.വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിനോദ് ഈ ചിത്രത്തിൽ ഒരു ഗായകനായും എത്തുന്നുണ്ട്.

കടക്കെണിയിൽ വീണുപോയ ഹതഭാഗ്യനായ ചെറുപ്പക്കാന്റെയും,അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ പറയുന്നതോടൊപ്പം,സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കുന്ന ഷീബടീച്ചറുടെയും ‚ഒരുപെൺകുട്ടിയെവളർത്തുവാൻ
കഷ്ടപ്പെടുന്ന ഒരു അമ്മയുടെയും കഥ പറയുകയാണ് ഈ ചിത്രം. വീടും പുരയിടവും ബന്ധങ്ങളും നഷ്ടപ്പെട്ട നിരാലംബരായ പച്ചമനുഷ്യരുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുക കൂടിയാണ്  ചിത്രം .

സിനിഫ്രൻസ്ക്രീയേഷൻസ് തൃശൂർ നിർമ്മിക്കുന്ന പച്ചപ്പ്തേടി,കഥ,തിരക്കഥ,സംഭാഷണം, ഗാനങ്ങൾ, സംവിധാനം — കാവിൽ രാജ് ‚ഛായാഗ്രഹണം -
മധുകാവിൽ, എഡിറ്റിംഗ് — സജീഷ്നമ്പൂതിരി ‚സംഗീതം-ആർ.എൻ.രവീന്ദ്രൻ,മിക്കുകാവിൽ,ഗായകർ‑വിനോദ്കോവൂർ,ശ്രീഹരിമണികണ്ഠൻ,ചാന്ദ്നിമിക്കു,
പശ്ചാത്തലസംഗീതം-ആർ.എൻ.രവീന്ദ്രൻ,ഡബ്ബിംങ് ‑ശാരികവാര്യർ,നിഷ.പി, വരദ,ചമയം ‑ഷിജി താനൂർ, കോസ്റ്റ്യൂം ‑സുധി താനൂർ, കലാസംവിധാനം ‑അനീഷ്പിലാപ്പുള്ളി, ശബ്ദമിശ്രണം ‑ചന്ദ്രബോസ്,ശബ്ദലേഖനം-റിച്ചാഡ് അന്തിക്കാട്, സ്റ്റുഡിയോ ‑ചേതനമീഡിയ തൃശ്ശൂർ,ചന്ദ്രബോസ് സ്റ്റുഡിയോ,കൊടുങ്ങല്ലൂർ,
സബ്ടൈറ്റിൽ ‑കാവിൽരാജ്,ജേക്കബ്സൈമൺ,മുഖ്യസഹസംവിധായകൻ ‑ജേക്കബ്സൈമൺ, സഹസംവിധാനം ‑ജയരാജ്ഗുരുവായൂർ,ജയൻപെരിങ്ങോട്ടുകുറിശ്ശി,
പി.ആർ.ഒ- അയ്മനം സാജൻ, വിതരണം — കൃപാനിധി സിനി ആർട്ട്സ്. വിനോദ് കോവൂർ ‚സലിം ഹസൻ ‚ഹബീബ് ഖാൻ ‚ജേക്കബ് സൈമൺ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, കലാമണ്ഡലം പരമേശ്വരൻ, ബാലചന്ദ്രൻ പുറനാട്ടുകര, ഗായത്രി, സറീന, അനുപമ, ജയശ്രി, അനുശ്രീ, കുമാരി സമ എന്നിവർ അഭിനയിക്കുന്നു .

Eng­lish sum­ma­ry: ‘Pachamanushyan’. The sto­ry of com­mon peo­ple. In the the­ater at the end of November

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.