2 January 2025, Thursday
KSFE Galaxy Chits Banner 2

അങ്കെ പടയപ്പാ, ഇങ്കെ ആരപ്പാ…

Janayugom Webdesk
മൂന്നാര്‍
October 7, 2023 9:04 am

കാട്ടാനകളുടെ ആക്രമണത്തിൽ വീണ്ടും പൊറുതിമുട്ടി മൂന്നാര്‍ എസ്റ്റേറ്റ് മേഖല. റേഷൻ കടകളും കെട്ടിടങ്ങളുമെല്ലാം ആക്രമിക്കുന്നതു പതിവാക്കിയ പടയപ്പയ്ക്കു പിന്നാലെ ജനവാസ മേഖലയിൽ ഇറങ്ങിയ മറ്റൊരു കൊമ്പനും തലവേദനയാകുന്നു. കാഴ്ചയില്‍ പടയപ്പയോട് സാമ്യതകളുള്ള കൊമ്പന് പടയപ്പയുടേതിന് സമാനമായ കൊമ്പുകളാണുള്ളത്. ഇതോടെ തൊഴിലാളികള്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടായി. എന്നാല്‍ പടയപ്പെയെ ചെണ്ടുവാരെ എസ്റ്റേറ്റിന് സമീപം കണ്ടത്തി. ഇതോടെ മേഖലയിലെ പുതിയ കൊമ്പനും തൊഴിലാളികള്‍ക്ക് തലവേദനയായിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ചെണ്ടുവാര എസ്റ്റേറ്റിലെ കെട്ടിടങ്ങൾക്ക് പടയപ്പ കേടുപാടുകൾ വരുത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മറ്റൊരു കൊമ്പനും ജനവാസ മേഖലയിൽ എത്തി ആശങ്ക പരത്തുന്നത്. സെവൻമല എസ്റ്റേറ്റിലെ പാർവ്വതി ഡിവിഷനിലാണ് ഇന്നലെ കാട്ടാനയെത്തിയത്. പുലർച്ചെ രണ്ടു മണിക്ക് എത്തിയ കാട്ടാന സമീപത്തെ കൃഷികൾ നശിപ്പിച്ച ശേഷം എസ്റ്റേറ്റു ലയങ്ങൾക്ക് സമീപം നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കാട്ടാന രാവിലെയോടെയാണ് കാടു കയറിയത്. നിരന്തരമുള്ള കാട്ടാനകളുടെ ആക്രമണത്തിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികൾ. 

കാന്തല്ലൂർ, മറയൂർ മേഖലകളിൽ കാട്ടാനകളുടെ ശല്യം അതിരൂക്ഷമാണ്. കാട്ടിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ വന്നതോടെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ദിവസങ്ങളായി കർഷകരുടെ കൃഷി നശിപ്പിക്കുകയാണ്. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം മുന്നാറിലെത്തിയ പരിസ്ഥിതി നിയമസഭ അംഗങ്ങൾക്ക് നിവേദനം നൽകിയിട്ടുണ്ട്. കാട്ടാനകൾ ഒറ്റതിരിഞ്ഞും കൂട്ടമായും തേയില തോട്ടങ്ങളിൽ എത്തുന്നതും തൊഴിലാളികൾക്ക് തിരിച്ചടിയാവുന്നുണ്ട്. 

You may also like this video

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.