18 November 2025, Tuesday

Related news

November 18, 2025
November 12, 2025
November 5, 2025
October 15, 2025
October 13, 2025
September 21, 2025
September 1, 2025
August 30, 2025
August 23, 2025
August 11, 2025

പടയപ്പ അല്ല ‘അരി‘യപ്പ; റേഷൻ കട തകർത്ത് അരിയും കൃഷിയിടത്തില്‍നിന്ന് പച്ചക്കറിയും അകത്താക്കി

Janayugom Webdesk
മൂന്നാര്‍
September 25, 2023 10:34 am

സൈലന്റ് വാലി എസ്റ്റേറ്റിൽ വീണ്ടും പടയപ്പ റേഷൻ കട തകർത്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സൈലന്റ് വാലി എസ്റ്റേറ്റിലെ സെക്കൻഡ് ഡിവിഷനിലാണ് കൊമ്പന്‍ പടയപ്പ എത്തിയത്. ആന എസ്റ്റേറ്റിൽ എത്തിയത് മനസ്സിലാക്കിയ തോട്ടം തൊഴിലാളികൾ അരിക്കട സംരക്ഷിക്കുന്നതിനായി കടയുടെ അടുത്ത് എത്തിയെങ്കിലും പടയപ്പ അതിനുമുമ്പ് തന്നെ കാടുകടന്ന് കടയുടെ പിൻഭാഗത്ത് എത്തി. തൊഴിലാളികൾക്ക് അരിവിതരണം ചെയ്യുന്ന കടയാണെന്ന് മനസ്സിലാക്കിയ പടയപ്പ കടയുടെ മേൽക്കൂര നിമിഷനേരത്തിനുള്ളിൽ പൊളിച്ചു. പടയപ്പ മേൽക്കൂര പൊളിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. 

എസ്റ്റേറ്റ് മേഖലയിൽ എത്തുന്ന പടയപ്പ തോട്ടം തൊഴിലാളികൾക്കായി വിതരണം നടത്തേണ്ട അരിയും സമീപത്ത് തൊഴിലാളികൾ കൃഷി ചെയ്തിരിക്കുന്ന പച്ചക്കറിയടക്കം അകത്തൊക്കെയാണ് മടങ്ങുന്നത്. പടയപ്പ ആളുകള്‍ക്ക് നേരെ അക്രമണത്തിന് മുതിരാറില്ല. എന്നാല്‍ നിര്‍ധനരായ എസ്റ്റേറ്റ് തൊഴിലാളികൾക്ക് വിതരണം ചെയ്യേണ്ട അരിയും പച്ചക്കറി കൃഷികളും നശിപ്പിക്കുന്നത് തടയാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളിയുടെ ആവശ്യം. കഴിഞ്ഞദിവസം ലോക്കാട് എസ്റ്റേറ്റിലും പടയപ്പ അടിക്കട തേടിയെത്തി കട തകർത്ത് മൂന്ന് ചാക്ക് അരി അകത്താക്കി മടങ്ങുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: Padayap­pa attacked ration shop

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.