7 February 2026, Saturday

Related news

October 13, 2025
August 23, 2025
July 21, 2025
June 20, 2025
June 16, 2025
May 15, 2025
April 7, 2025
February 2, 2025
January 18, 2025
December 5, 2024

നെല്ലിന്റെ വില 40 രൂപയായി വർധിപ്പിക്കണം: മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
August 23, 2025 9:45 pm

നെല്ലിന്റെ വില 28.20 രൂപയിൽ നിന്ന് 40 രൂപയെങ്കിലും ആയി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കേരളത്തിൽ ഉൽപ്പാദന ചെലവ് വളരെ കൂടുതലാണ്. കാർഷിക മേഖലയെ സഹായിക്കാൻ കേന്ദ്ര പ്രതിനിധി സംഘം ഇടപെട്ടാൽ ഇരുകയ്യും നീട്ടി സ്വീകരിക്കും. അല്ലാതെ രാഷ്ട്രീയ നീക്കങ്ങളൊന്നും ഉണ്ടാകില്ല.

കേന്ദ്രം കാർഷിക മേഖലയ്ക്ക് നൽകുന്ന തുക അപര്യാപ്തമാണ്. നെല്ല് സംഭരിച്ചവകയിൽ കേന്ദ്ര സർക്കാർ 2601 കോടി കേരളത്തിന് തരാനുണ്ട്. കേന്ദ്ര സർക്കാരിന് കർഷകരുടെ വിഷയങ്ങൾ പരിഹരിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ കുടിശിക അതിവേഗം തീർത്ത് നൽകണം. നെല്ല് സംഭരിക്കുന്നത് കേന്ദ്രസർക്കാരാണ്. അവർക്ക് നേരിട്ട് സംഭരിക്കാൻ സാധിക്കാത്തതിനാലാണ് സിവിൽ സപ്ലൈസ് വഴി സംഭരണം നടത്തുന്നത്.

സംസ്ഥാനത്തിന്റെ കാർഷിക മേഖലയിലെ വിഷയങ്ങൾ ചർച്ചചെയ്യുന്നതിന് സമയം നൽകണമെന്ന് കേന്ദ്ര കാർഷിക മന്ത്രിയോട് പല തവണ ആവശ്യപ്പെട്ടിരുന്നതാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കേരളത്തിലെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ബാധ്യത കേന്ദ്ര സർക്കാരിന്റേതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.