23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026

നെല്ല് സംഭരണ പദ്ധതി; കർഷകർക്ക് ഉടൻ പണം ലഭിക്കുമെന്ന് മന്ത്രി ജിആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
September 3, 2025 10:50 pm

നെല്ല് സംഭരണ പദ്ധതി പ്രകാരം കേരളത്തിലെ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻറെ വില മുഴുവനായും കൊടുത്ത് തീർക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ.

2024–25 സംഭരണ വർഷം സംഭരിച്ച നെല്ലിൻറെ തുകയായ 1645 കോടി രൂപയില്‍ 1399 കോടി രൂപയും കൊടുത്ത് തീർത്തിട്ടുണ്ട്. 246 കോടി രൂപയാണ് ഇനി നൽകാനുള്ളത്. സംസ്ഥാന സർക്കാർ നൽകുന്ന പ്രോത്സാഹന ബോണസ് തുകയായ 113 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാരിൻറെ എംഎസ്പി ഇനത്തിലുള്ള തുക അനുവദിക്കാത്തതിനാലാണ് തുക നൽകുന്നതിൽ കാലതാമസം നേരിട്ടത്.

സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡൽഹിയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ ഫലമായി എംഎസ്പി തുക ക്ലയിം അംഗീകരിച്ചിട്ടുണ്ട്. ഓണം അവധിക്ക് ശേഷമുള്ള ബാങ്ക് പ്രവൃത്തി ദിനങ്ങളിൽ കർഷകർക്ക് തുക ലഭ്യമാകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.