25 January 2026, Sunday

പത്മശ്രീപുരസ്കാര ജേതാവായ ആര്‍ട്ട് ഡയറക്ടര്‍ ചന്ദ്രകാന്ത് ദേശായിയെ സ്റ്റുഡിയോയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Janayugom Webdesk
മുംബൈ
August 2, 2023 12:53 pm

പ്രശസ്ത ബോളിവുഡ് പ്രൊഡക്ഷൻ ഡിസൈനർ നിതിൻ ചന്ദ്രകാന്ത് ദേശായിയെ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ സ്റ്റുഡിയോയിൽ മരിച്ച നിലയിൽ കണ്ടെത്തി. 58 വയസായിരുന്നു. കർജാത്തിലെ സ്റ്റുഡിയോയിലാണ് ദേശായിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. 

1965 ജനുവരി 25‑ന് മഹാരാഷ്ട്രയിലെ ദാപോളിയിൽ ജനിച്ച ദേശായി, തമസ് (1987) എന്ന ടെലിവിഷൻ സിനിമയിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കബീർ (1988–1990), ചാണക്യ (1991) തുടങ്ങിയ ടെലിവിഷൻ പരമ്പരകളിൽ അസിസ്റ്റന്റ് ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചു.

ഭാരത് ഏക് ഖോജ് (1992–1993), കോര കഗാസ് (1993), സ്വാഭിമാൻ (1995–1996) എന്നിവയുൾപ്പെടെ ടെലിവിഷൻ പരമ്പരകളിൽ ദേശായി തുടർന്നു. ഹം ദിൽ ദേ ചുകേ സനം (1999) എന്ന ചിത്രത്തിലൂടെ കലാസംവിധായകനായാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ലഗാൻ (2001), ദേവദാസ് (2002), സ്വദേശ് (2004), ജോധാ അക്ബർ (2008), പ്രേം രത്തൻ ധന് പായോ (2015) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് വിജയകരമായ ബോളിവുഡ് ചിത്രങ്ങൾ.
മഹാരാഷ്ട്രയിലെ കർജാത്തിൽ ചലച്ചിത്ര‑ടെലിവിഷൻ നിർമ്മാണ കേന്ദ്രമായ എൻ ഡി സ്റ്റുഡിയോസ് ദേശായി സ്ഥാപിക്കുകയും ദേശ് ദേവി (2002) എന്ന സിനിമ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. 

മികച്ച കലാസംവിധാനത്തിനുള്ള നാല് ദേശീയ ചലച്ചിത്ര അവാർഡുകളും മൂന്ന് ഫിലിംഫെയർ മികച്ച കലാസംവിധാനത്തിനുള്ള അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. 2016‑ൽ, ഇന്ത്യയിലെ നാലാമത്തെ ഉയർന്ന ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു.
ദേശായിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ദേശായി ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

Eng­lish Sum­ma­ry: Pad­ma Shri awardee art direc­tor Chan­drakant Desai found dead in studio

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.