17 December 2025, Wednesday

Related news

December 16, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 12, 2025
December 10, 2025
December 9, 2025
December 6, 2025
December 6, 2025

സ്വന്തം അമ്മയെ അപമാനിച്ചയാള്‍ ജയിക്കണമന്ന് മുരളീധരന്‍ ആഗ്രഹിക്കില്ലെന്ന് പദ്മജ വേണുഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 3:06 pm

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്വന്തം മനസോടെ കെ മുരളീധരൻ പ്രചാരണത്തിന് വരില്ലെന്നും സ്വന്തം അമ്മയെ അപമാനിച്ചയാൾ ജയിക്കണമെന്ന് അദ്ദേഹം ആ​ഗ്രഹിക്കില്ലെന്നും സഹോദരിയും ബിജെപി നേതവുമായി പദ്മജ വേണുഗോപാൽ.

അസുഖങ്ങൾ പിടിമുറുക്കുമ്പോഴും കോൺഗ്രസുകാർക്ക്‌ വച്ചും വിളമ്പിയും അമ്മയുടെ ജീവിതം 68ാം വയസിൽ അവസാനിച്ചു. ആ അമ്മയെയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി അപമാനിച്ചതെന്നും പദ്മജ പറഞ്ഞു. വടകരയിൽ മത്സരിക്കുന്നതിന്‌ ഷാഫി ആവശ്യപ്പെട്ട കൈക്കൂലിയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥിയെന്നും അവർ പറഞ്ഞു.

യുഡിഎഫ്‌ സ്ഥാനാർഥി സോഷ്യൽ മീഡിയയിലൂടെ വലുതായ ആളാണ്‌. ഇവിടെആളില്ലാത്തതുകൊണ്ടാണോ അയാളെ കൊണ്ടുവന്നത്‌. കോൺഗസുകാർ ആരുടെ കൂടെയാണെന്ന്‌ രാവിലെ പ്രശ്‌നം വച്ചു നോക്കേണ്ട സ്ഥിതിയാണ്‌. കൂടെ നിന്നവർ ഉമ്മൻചാണ്ടിയെ ചതിച്ചു. കെ മുരളീധരനെ തൃശൂരിൽ കൊണ്ടുനിർത്തി ചതിച്ചു. കെ സി വേണിഗോപാലിന്‌ ആലപ്പുഴയിൽ മത്സരിക്കണമായിരുന്നു. അതിനാണ്‌ ഷാഫിയെ വടകരയിൽ ഇറക്കിയതെന്നും പദ്മജ കൂട്ടിചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.