ഗുജറാത്ത് തീരത്ത് ഇരുന്നൂറു കോടിയുടെ ലഹരി മരുന്നുമായി പാകിസ്ഥാന്‍ ബോട്ട് പിടിയില്‍. ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബോട്ട് പിടിച്ചെടുത്തത്. ബോട്ടില്‍ നിന്ന് ആറ് പാക് പൗരന്മാരും പിടിയിലായി. നാല്‍പ്പതു കിലോ ഹെറോയിന്‍ ആണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കച്ചിലുള്ള ജബു ഹാര്‍ബറിനോടടുത്തു വച്ചാണ് അന്വേഷണ സംഘം ബോട്ട് പിടിച്ചെടുത്തത്.
ഗുജറാത്ത് തീരത്ത് ഇറക്കിയ ശേഷം പഞ്ചാബിലേക്കു റോഡു മാര്‍ഗം ലഹരിമരുന്നു കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭീകര വിരുദ്ധ സ്‌ക്വാഡും കോസ്റ്റ് ഗാര്‍ഡും പരിശോധന നടത്തിയത്. ഗുജറാത്ത് തീരത്തു നിന്ന് നേരത്തെയും മയക്കുമരുന്നുമായി പാക് ബോട്ട് പിടിയിലായിട്ടുണ്ട്.
English Summary:Pak boat caught with drugs worth 200 crore off Gujarat coast
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.