23 January 2026, Friday

Related news

January 22, 2026
January 21, 2026
January 19, 2026
January 19, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 8, 2026
January 7, 2026

പാക് ഡ്രോണ്‍ വെടിവച്ചിട്ടു; രണ്ടര കിലോയോളം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു

Janayugom Webdesk
ചണ്ഡീഗഢ്
June 8, 2023 10:14 pm

അതിര്‍ത്തി കടന്നെത്തിയ പാക് ഡ്രോണ്‍ അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്) വെടിവച്ചിട്ടു. രണ്ടര കിലോയോളം വരുന്ന മയക്കുമരുന്ന് ഡ്രോണില്‍ നിന്ന് പിടിച്ചെടുത്തു. അമൃത്സറിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം.

ഭൈനി രാജ്പുതാന ഗ്രാമത്തില്‍ ഡ്രോണിന്റെ ശബ്ദം കേട്ടതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വെടിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബിഎസ്എഫും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള വയലില്‍ നിന്ന് ഡ്രോണ്‍ കണ്ടെത്തിയത്. അതേസമയം ലൈറ്റ് ഇടാതെ സംശയാസ്പദമായ സാഹചര്യത്തില്‍ എത്തിയ മോട്ടോര്‍ ബൈക്ക് പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് നടത്തിയ തെരച്ചിലില്‍ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

Eng­lish Summary:Pak drone shot down; Two and a half kilos of drugs were seized

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.