9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023
November 19, 2023
October 27, 2023
October 19, 2023
September 8, 2023

കശ്മീരില്‍ ബോംബുകളുമായി പാക് ഡ്രോണ്‍: പൊലീസ് വെടിവച്ചിട്ടു

Janayugom Webdesk
ശ്രീനഗര്‍
May 29, 2022 11:27 pm

ജമ്മു കശ്മീരിലെ കഠ്‍വയില്‍ ബോംബുകളുമായി എത്തിയ ഡ്രോണ്‍ പൊലീസ് വെടിവച്ചിട്ടു. ഏഴ് യുജിസിഎല്‍ ഗ്രനേഡുകളും ഏഴ് മാഗ്നെറ്റിക് ബോംബുകളും ഘടിപ്പിച്ചെത്തിയ ഡ്രോണാണ് വെടിവച്ചിട്ടത്. കഠ്‍വയിലെ രാജ്ബാഗ് പൊലീസ് സ്‌റ്റേഷന് സമീപമാണ് സംഭവം.
അമര്‍നാഥ് യാത്രയുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അമര്‍നാഥ് യാത്രയ്‌ക്കെതിരെ ഭീകരരുടെ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും തീര്‍ത്ഥാടകര്‍ക്കുനേരെ ആക്രമണം നടത്താന്‍ വേണ്ടിയാകും ബോംബുകളും മറ്റും കടത്താനുള്ള ശ്രമമുണ്ടായതെന്നും കഠ്‌വ എസ്എസ്‌പി ആര്‍ സി കോട്‌വാള്‍ പറഞ്ഞു. ജൂണ്‍ 30നാണ് അമര്‍നാഥ് യാത്ര ആരംഭിക്കുക.

Eng­lish Sum­ma­ry: Pak drone with bombs in Kash­mir: Police fire

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.