21 January 2026, Wednesday

Related news

January 18, 2026
December 30, 2025
December 23, 2025
December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
November 1, 2025
October 25, 2025

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെയ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
April 28, 2025 11:18 am

ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിവെയ്പ്. ഇന്നലെ രാത്രിയാണ് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം വെടിവെയ്പ് നടത്തിയത്. കപ് വാരയിലും, പുഞ്ചിലുമായിരുന്നു പ്രകോപനമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവെച്ചതെന്ന് ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു. ഫലപ്രദമായി തിരിച്ചടിച്ചതായും സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇതാദ്യമായാണ് പുഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്ചൊവ്വാഴ്ചയാണ് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെട്ടിരുന്ന പഹൽ​ഗാമിൽ രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്.

വിനോദസഞ്ചാരികളടക്കം 26 പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. സിന്ധുനദീജല കരാറടക്കം റദ്ദാക്കുകയും ഇന്ത്യയിലുള്ള പാക് പൗരൻമാർ രാജ്യം വിട്ട് പോകണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ആക്രമണത്തിനു ശേഷം ഇത് നാലാമത്തെ തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടാകുന്നത്.25, 26 തിയതികളിലും രാത്രിയിൽ, കശ്മീരിലെ നിയന്ത്രണ രേഖയിലുടനീളം നിരവധി പാകിസ്ഥാൻ സൈനിക പോസ്റ്റുകളിൽ നിന്നും പ്രകോപനമില്ലാതെ ചെറിയ വെടിവയ്പ്പ് നടത്തിയെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിൽ പറഞ്ഞിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.