23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 6, 2024
December 6, 2024
November 28, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024

പാക്​ സുപ്രീം കോടതിയിൽ​ വനിത ജഡ്ജിയെ നിയമിച്ചു

Janayugom Webdesk
ഇസ്​ലാമാബാദ്​
January 7, 2022 10:00 pm

പാകിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി സുപ്രിം കോടതിയില്‍ വനിതാ ജഡ്ജിയെ നിയമിച്ചു. ലാഹോർ ഹൈ ക്കോടതി ജഡ്ജി അയിഷ മാലിക്കിനെ സുപ്രീം കോടതി ജഡ്ജിയായി ഉയർത്തിക്കൊണ്ടുള്ള തീരുമാനത്തിന്​ ഉന്നതതല സമിതി അംഗീകാരം നൽകി. ചീഫ്​ ജസ്റ്റിസ്​ ഗുൽസാർ അഹ്​മദ്​ അധ്യക്ഷനായ ജുഡീഷ്യൽ കമ്മിഷൻ ഓഫ്​ പാകിസ്ഥാനാണ് നിയമനത്തിന് അംഗീകാരം നല്‍കിയത്. പാര്‍ലമെന്ററി കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ അയിഷ മാലിക്കിനെ സുപ്രിംകോടതിയില്‍ നിയമിക്കും. ജുഡീഷ്യല്‍ കമ്മിഷന്റെ നിര്‍ദേശം പാര്‍ലമെന്ററി സമിതി അംഗീകരിക്കുകയാണ് പതിവ്. അയിഷ മാലിക്കിന്റെ നിയമനം കഴിഞ്ഞ വര്‍ഷവും കമ്മിഷന്റെ പരിഗണനയ്ക്ക് വന്നിരുന്നുവെങ്കിലും ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നില്ല. സർവീസ്​ അനുസരിച്ച്​ 2030ൽ ചീഫ്​ ജസ്റ്റിസ്​ ആവാനുള്ള അവസരവും അയിഷ മാലിക്കിനുണ്ട്. 

ENGLISH SUMMARY:Pakistan appoints woman judge to Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.