
പാകിസ്താനിൽ മേഘവിസ്ഫോടനത്തെ തുടർന്നുള്ള പ്രളയത്തിൽ മരണം 657 ആയി ഉയർന്നു. ഇതിൽ 171 പേർ കുട്ടികളും 94 സ്ത്രീകളുമാണ്. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റു. കഴിഞ്ഞ വർഷത്തേക്കാൾ 50–60 ശതമാനം അധികമാണ് ഇത്തവണത്തെ മഴയെന്ന് ദുരന്തനിവാരണ വിഭാഗം വ്യക്തമാക്കി. ആഗസ്റ്റ് 22 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സെപ്റ്റംബറിലും രണ്ടോ മൂന്നോ തവണ മഴതരംഗം ഉണ്ടാകുമെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ത്വയ്യിബ് ഷാ പറഞ്ഞു. ജൂൺ 26 മുതലുള്ള കാലവർഷക്കെടുതിയിൽ പാകിസ്താനിൽ 929 പേരാണ് മരിച്ചത്. ഖൈബർ പക്തൂൺക്വയിലാണ് കൂടുതൽ നാശമുണ്ടായത്.
ഇവിടെ 390 പേർ മരിച്ചു. പഞ്ചാബിൽ 164 പേരും സിന്ധിൽ 28 പേരും ബലൂചിസ്താനിൽ 32 പേരും പാക് അധീന കശ്മീരിൽ 15 പേരും മരിച്ചു. സൈന്യത്തിന്റെയും പാരാമിലിട്ടറി വിഭാഗങ്ങളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.