
ഇന്ത്യയുടെ പ്രത്യാക്രമണം ഓപ്പറേഷന്‍ സിന്ദൂര്‍ സ്ഥിരീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്ന് പാകിസ്ഥാന്‍ സൈന്യവും വിശദീകരിച്ചു.അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും എട്ടു പേര്‍ കൊല്ലപ്പെട്ടെന്നും പാക് ലെഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലാണ് പാക് സൈന്യത്തിന്റെ വിശദീകരണം. ആക്രമണത്തെ തുടർന്ന് ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ അടച്ചു.ബഹവല്‍പുര്‍, മുരിദ്‌കെ, സിയാല്‍കോട്, ചക് അമ്റു, ബാഗ് , കോട്‌ലി, മുസാഫറാബാദ് , ഭിംബർ , ഗുൽപുർ എന്നിങ്ങനെ ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം ആക്രമിച്ചത്. പഹൽഗാം ഭീകരാക്രമണമുണ്ടായതിന്റെ പതിനാലാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.
Pakistan Prime Minister Shehbaz Sharif confirms India’s retaliation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.