
ഏഷ്യാ കപ്പിൽ നിന്ന് പിന്മാറി പാകിസ്താൻ. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചിരുന്നു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസിയും ഉറച്ചു നിൽക്കുകയാണ്. ഇതോടെയാണ് പാകിസ്ഥാന്റെ പിന്‍മാറ്റം. ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
നിലവിൽ പാകിസ്താൻ ടീം ഹോട്ടലിൽ തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ പാകിസ്താൻ പുറത്താകും. ഇതോടെ യുഎഇ സൂപ്പര്‍ ഫോറിലെത്തും.പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ആൻഡി പൈക്രോഫ്റ്റ് സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. പൈക്രോഫ്റ്റാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിൽ കളിക്കില്ലെന്നാണ് പാകിസ്താൻ ടീമിന്റെ നിലപാട്. നാടകീയ നീക്കങ്ങളാണ് നടക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.