
ഏഷ്യാ കപ്പിൽ നിന്നുള്ള പാകിസ്ഥാന്റെ പിന്മാറ്റത്തില്‍ ട്വിസ്റ്റ്. തീരുമാനത്തിൽ നിന്ന് പാകിസ്ഥാനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു. ആൻഡി പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്ത് നിന്നും മാറ്റാതെ കളിക്കില്ലെന്നാണ് പാകിസ്ഥാന്‍ നിലപാട് വ്യക്തമാക്കിയത്. ചർച്ചകൾ തുടരുകയാണെന്നും പാകിസ്ഥാനെ അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐസിസി വ്യക്തമാക്കുന്നു.
മത്സരം തുടങ്ങേണ്ട സമയം 8 മണിയിൽ നിന്ന് 9 മണിയിലേക്ക് മാറ്റിയിട്ടുണ്ട്. പിന്മാറ്റം പ്രഖ്യാപിക്കാനായി പിസിബി വിളിച്ചുചേർത്ത വാർത്താസമ്മേളനവും നീട്ടിവച്ചിരിക്കുകയാണ്. മത്സരം ഉപേക്ഷിച്ചിട്ടില്ലെന്ന് ഐസിസിയും ഒരു മണിക്കൂർ വൈകുമെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.