12 February 2026, Thursday

Related news

February 12, 2026
February 11, 2026
February 11, 2026
February 10, 2026
February 10, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026
February 7, 2026

പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
April 29, 2025 3:46 pm

പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ വിലക്കി. മന്ത്രി ഖവാജ ആസിഫിൻറെ അക്കൗണ്ട് ആണ് ബ്ലോക്ക് ചെയ്തത്. നിലവിൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ആർക്കും പാക് പ്രതിരോധ മന്ത്രി ഖ്വാജാ മുഹമ്മദ് ആസിഫിന്റെ അക്കൗണ്ടുകളാണ് കാണാന്‍ സാധിച്ചില്ല. ഇന്ത്യക്ക് നേരെ
തുടർച്ചയായി ആണവായുധ ഭീഷണി മുഴക്കുകയാണ് പാക് പ്രതിരോധ മന്ത്രിയായ ഖ്വാജാ മുഹമ്മദ് ആസിഫ്. ഭീഷണി സ്വ‍രങ്ങൾ മുഴക്കുന്ന അക്കൗണ്ട് തൽക്കാലം മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. 

പാക് മന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഉൾപ്പടെ എട്ട് അക്കൗണ്ടുകളാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിൽ സസ്പെന്റ് ചെയ്തിട്ടുള്ളത്. അതിസാമ്യം പഹൽഗാം ഭീകരാക്രമണത്തിൽ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി രംഗത്തെത്തിയിരുന്നു . പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നാണ് ഷാഹിദ് അഫ്രീദി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.