22 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 31, 2025
March 26, 2025
March 4, 2025
February 6, 2025
January 27, 2025
November 23, 2024
November 19, 2024
November 15, 2024
November 6, 2024
November 6, 2024

പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

Janayugom Webdesk
പാലക്കാട്
November 23, 2022 2:18 pm
പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ കറുകമണി സ്വദേശി മുരളീധരന്‍ (48) ആണ് മരിച്ചത്. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ പറ്റിയിരുന്നില്ല. ഇതു കാരണം മൂത്ത് പാകമായ നെല്ല് കൊഴിഞ്ഞ് ചെളിയില്‍ വീണ് കിളിര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇതില്‍ ഏറെ  അസ്വസ്ഥനായിരുന്ന മുരളീധരന്‍ പല കമ്പിനികളുടെയും കൊയ്തു യന്ത്രത്തെ സമീപിച്ചിരുന്നു.
പത്ത് ഏക്കര്‍ പാടം പാട്ടത്തിന് എടുത്താണ് മുരളീധരന്‍ കൃഷി ചെയ്തത്. 15 ദിവസം മുന്‍പ് ഇവ വിളവെടുക്കാന്‍ പ്രായമായിരുന്നു. എന്നാല്‍ പ്രദേശം ചെളി നിറഞ്ഞ ഇടമായതിനാല്‍ ഭാരമുള്ള കൊയ്ത്തുയന്ത്രം ഇറക്കാന്‍ കഴിയുമായിരുന്നില്ല. ഭാരം കുറഞ്ഞ കൊയ്ത്തുയന്ത്രം തമിഴ്‌നാട്ടില്‍ നിന്നാണ് എത്തിച്ചിരുന്നത്. എന്നാല്‍ ഇത് തമിഴ്‌നാട്ടിലേക്ക് തന്നെ തിരികെ പോയിരുന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചുമാണ് മുരളീധരന്‍ കൃഷിയിറക്കിയത്. കനത്ത നഷ്ടം വരുമെന്ന ഭീതിയിലാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
eng­lish sam­mury: palakad farmer suicide
YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.