17 February 2026, Tuesday

Related news

February 17, 2026
February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 22, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025

പാലക്കാട് വാഹനാപകടം;യുവതിക്ക് ദാരുണാന്ത്യം

Janayugom Webdesk
പാലക്കാട്
October 27, 2024 6:01 pm

പാലക്കാട് പട്ടാമ്പി പുലാമന്തോള്‍ പാതയില്‍ വാഹനാപകടം. പുതിയ റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. ചങ്ങരക്കുളം കോക്കൂര്‍ മാളിയേക്കല്‍ സജ്‌ന(43)യാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന ഇവരുടെ ഭര്‍ത്താവ് അഷ്‌റഫ്,ഉമ്മ ആയിഷ എന്നിവരെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.