7 December 2025, Sunday

Related news

November 13, 2025
October 15, 2025
July 26, 2025
July 19, 2025
March 26, 2025
January 29, 2025
January 3, 2025
January 2, 2025
December 29, 2024
December 28, 2024

രമ്യാഹരിദാസിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ്

Janayugom Webdesk
തിരുവനന്തപുരം
June 5, 2024 4:58 pm

ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പരാജയത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഭാഗത്തുനിന്നുണ്ടായ പിഴവുകളാണ് പ്രശ്നമായതെന്ന് ആരോപണവുമായി ഡിസിസി പ്രസിഡന്റ് . രമ്യയുടെ പരാജത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കില്ല.മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിക്കാത്തതെന്നാണ് കാരണമെന്നും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ തങ്കപ്പന്‍ കുറ്റപ്പെടുത്തിഎ വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല.

കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പന്‍ പറഞ്ഞു. അതേസമയം, തന്റെ നിലപാട് തോല്‍വിക്കു കാരണമായെന്നായിരുന്നു എ വി ഗോപിനാഥ് പ്രതികരിച്ചത്. ഈ സാഹചര്യത്തിലാണ് ഗോപിനാഥ് ഫാക്ടര്‍ സ്വാധീനിച്ചിട്ടില്ലെന്ന ഡിസിസിയുടെ വിശദീകരണം.എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും നല്ല രീതിയില്‍ സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നതെന്നുമാണ് രമ്യ ഹരിദാസിന്റെ പ്രതികരണം. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയും, വിവാദത്തിനില്ല. ഡിസിസി പ്രസിഡന്റിന്റെ പരാമര്‍ശം ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

Eng­lish Summary: 

Palakkad DCC Pres­i­dent against Ramyaharidas

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.