25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 10, 2024
November 25, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 19, 2024

പാലക്കാട് മകനെ കഴുത്തറുത്ത് കൊ ന്ന ശേഷം അച്ഛന്‍ തൂ ങ്ങിമ രിച്ചു

Janayugom Webdesk
പാലക്കാട്
October 21, 2022 5:27 pm

മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ വിത്തനശേരിയില്‍ ബാലകൃഷ്ണന്‍ (65), മകന്‍ കണ്ണന്‍ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ പ്രദേശവാസികള്‍ കണ്ടെത്തിയത്. കടുത്ത പ്രമേഹ രോഗിയായിരുന്നു കണ്ണന്‍കുട്ടി. മകന്റെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് പൊ ലീസ് പറയുന്നു. ഏറെ നാളായി പിതാവാണ് കണ്ണന്‍ കുട്ടിയെ പരിചരിച്ചുവന്നത്. ബാലകൃഷ്ണനും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതാകാം ആത്മഹത്യയിലേക്കു നയിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. ഇളയ മകന്‍ സതീഷ് കുമാര്‍ കോയമ്പത്തൂര്‍ റയില്‍വെയില്‍ ജോലി ചെയ്യുകയാണ്. മകള്‍ ശ്രുതിയെ വിവാഹം കഴിച്ച് അയച്ച ശേഷം ഇരുവരും മാത്രമായിരുന്ന വീട്ടില്‍ താമസിച്ചു വന്നിരുന്നത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നപടികള്‍ പൂര്‍ത്തിയാക്കി പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Eng­lish Sum­ma­ry: Palakkad father hanged after killing his son

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.