പാലക്കാട് നിയമസഭാ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ. വയനാട്ടിൽ പ്രീയങ്ക ഗാന്ധിക്കായി പ്രചാരണത്തിനിറങ്ങും . പാർട്ടി അവഗണന തുടർന്നാൽ രാഷ്‌ട്രീയ വിരമിക്കലാണ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ നാളുകളായി കെ പി സി സി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് കാലത്തെ വെളിപ്പെടുത്തൽ കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിട്ടുണ്ട് .
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ വടകര ഒഴിവാക്കി തൃശൂർ നൽകിയപ്പോൾ തന്നെ മുരളീധരൻ അതൃപ്‌തി വ്യക്തമാക്കിയിരുന്നു. തൃശൂരിൽ മൂന്നാം സ്ഥാനത്തായതിന് പിന്നിലും കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ ആണെന്ന് മുരളീധരൻ വ്യക്തമാക്കിയിട്ടുരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രമ്യ ഹരിദാസിന് ചേലക്കരയിൽ സീറ്റ് നൽകിയപ്പോൾ പാലക്കാട് സ്വപ്നം കണ്ട മുരളീധരനെ പാർട്ടി തഴഞ്ഞതാണ് പുതിയ വെളിപ്പെടുത്തലിന് പിന്നിലെന്നാണ് സൂചന. പാലക്കാട് മത്സരിക്കാനുള്ള മോഹം കെപിസിസി നേതൃത്വത്തെ കണ്ട് മുരളീധരൻ അറിയിച്ചിരുന്നുവെങ്കിലും ഷാഫി പറമ്പിൽ എംപിയുടെ ഇടപെടലിൽ രാഹുൽ മാങ്കൂട്ടത്തിന് നറുക്ക് വീഴുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.