
പാലക്കാട് കുത്തനൂരിൽ ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടാങ്കറിൽ ടൊൽവിൻ രാസവസ്തുവാണുള്ളതെന്ന് അധികൃതർ അറിയിച്ചു. എറണാകുളത്ത് നിന്ന് വന്ന ടാങ്കര്‍ ലോറിലാണ് മറിഞ്ഞത്. കുത്തനൂർ തോലന്നൂർ പൂളക്കപ്പറമ്പിലാണ് ലോറി മറിഞ്ഞത്. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. നേരിയ ചോർച്ച അനുഭവപ്പെട്ടതോടെ പുറത്തിറങ്ങരുതെന്ന് ആളുൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. അരകിലോമീറ്റർ ചുറ്റളവിലുള്ളവർക്കാണ് മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. അതേസമയം ടാങ്കർ നീക്കാനുള്ള നടപടികൾ അഗ്നിരക്ഷാസേന തുടങ്ങി കഴിഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അഗ്നിരക്ഷാസേന അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.