പാലക്കാട് ഒരുകോടിരൂപ വിലമതിക്കുന്ന 3.2 കിലോ ഹാഷിഷ് ഓയിലുമായി യുവാക്കൾ അറസ്റ്റിൽ. മലപ്പുറം വെള്ളിയഞ്ചേരി സ്വദേശികളായ മുഹമ്മദ് റാഷിദ്,മുജീബ് റഹ്മാൻ എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ശനിയാഴ്‌ച രാവിലെ ഒലവക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ടൗൺ നോർത്ത് പൊലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്. ആന്ധ്രപ്രദേശിലെ പാഡേരുവിൽനിന്നാണ് ട്രെയിനിൽ ഹാഷീഷ് ഓയിൽ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നല്കി
തൃശൂർ ജില്ലയിലെ ഇടപാടുകാരന് കൈമാറാനായിരുന്നു പദ്ധതി. പ്രതികൾ മുമ്പും സമാനരീതിയിൽ ലഹരിവസ്തുക്കൾ കടത്തിയതായി സമ്മതിച്ചു.പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിക്കടത്ത് ഇടപാടുകാരെ കണ്ടെത്താനും ഉറവിടം സംബന്ധിച്ചും അന്വേഷണം ഊർജിതമാക്കി.
നർകോട്ടിക് സെൽ ഡിവൈഎസ്‌പി സി ഡി ശ്രീനിവാസൻ, ടൗൺ നോർത്ത് എസ്‌ഐ രാജേഷ്, സീനിയർ സിപിഒ സലീം, സിപിഒ സുരേഷ്‌കുമാർ, ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽകുമാർ, റഹീം മുത്തു, സൂരജ് ബാബു, കെ അഹമ്മദ് കബീർ, ആർ വിനീഷ്, ആർ രാജീദ്, എസ് ഷമീർ, സൈബർ സെൽ ഉദ്യോഗസ്ഥൻ കെ വി ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary : Palakkad Youths arrested with 3.2 kg of hashish oil worth Rs 1 crore
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.